ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ നിരവധി താരങ്ങൾ ഉണ്ട്. സ്ഥിരമായി കുറച്ചു താരങ്ങൾ അതായത് സീനിയർ താരങ്ങൾ ഒഴികെ മറ്റു ചില താരങ്ങൾ അവരുടെ പ്രകടനത്തിനനുസരിച്ച് ടീമിൽ വന്നും പോയും കൊണ്ടിരിക്കും. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ തുടങ്ങിയ താരങ്ങളൊക്കെ മിക്കവാറും എല്ലാ ടീമിലും ഉണ്ടാകും. ഇപ്പോൾ നാം നോക്കുകയാണെങ്കിൽ അതിൽ കോഹ്‌ലിയും രോഹിത് ശർമ്മയുമെല്ലാം 20:20 ക്രിക്കറ്റിൽ നിന്നും വിരമിച്ചു. എന്നിരുന്നാലും ഇപ്പോൾ ഇന്ത്യൻ ടീമിൽ ഉള്ള കളിക്കാർ ആരെല്ലാമാണ് എന്ന് നമുക്ക് നോക്കാം.
വിരാട് കോഹ്ലി
രോഹിത് ശർമ്മ
റിഷാബ് പന്ത്
ജസ്പ്രീത് ബുംറ
ഹർദിക് പാണ്ട്യ
സൂര്യകുമാർ യാദവ്
സഞ്ജു വി സാംസൺ
യശസ്വി ജയ്‌സ്വാൾ
അഭിഷേക് ശർമ്മ
മുഹമ്മദ് സിറാജ്
മുഹമ്മദ് ഷമി
ഹർഷിത് റാണാ
രവീന്ദ്ര ജഡേജ
ശ്രെയസ് അയ്യർ
റിയാൻ പരാഗ്
രവിചന്ദ്ര അശ്വിൻ
യുസ്‌വേന്ദ്ര ചഹാൽ
കുൽദീപ് യാദവ്
കെ ൽ രാഹുൽ
ശുഭമാൻ ഗിൽ
ശാർദൂൽ താക്കൂർ
ദീപക് ചഹാർ
റിങ്കു സിങ്
അർശ്ദീപ് സിങ്
മിക്കവരേയും ഇത്രയും താരങ്ങൾ ആണ് ഇന്ത്യൻ ടീമിൽ ഇപ്പോൾ വന്നും പോയും കൊണ്ടിരിക്കുന്നത്. പിന്നെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മറ്റു ചില താരങ്ങൾ വരും. ഇവരെല്ലാം ബി സി സി ഐ യുടെ കോൺട്രാക്ട് ലിസ്റ്റിൽ പെട്ടവരാണ്.
ആഭ്യന്തര മത്സരങ്ങൾ ആയ രഞ്ജി ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി എന്നീ ടൂർണമെന്റുകളിൽ മികച്ച പ്രകടനം നടത്തുന്നവരെയും ദേശീയ ടീമിലേക്ക് പരിഗണിക്കാറുണ്ട്. കൂടാതെ എല്ലാ വർഷവും മാർച്ച് മുതൽ ജൂൺ ജൂലൈ വരെ നടക്കുന്ന ഐ പി എൽ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന കളിക്കാരെയും അടുത്ത് നടക്കുന്ന മത്സരങ്ങളിൽ ഇന്ത്യയുടെ ദേശീയ ടീമിൽ കളിയ്ക്കാൻ അവസരം കൊടുക്കാറുണ്ട്.